സ്വപ്‌ന ദൗത്യം യാഥാര്‍ത്ഥ്യമാക്കി ചൈന; ചന്ദ്രന്റെ മറുഭാഗത്ത് വാഹനമിറക്കി

ബീജിംഗ് : ചന്ദ്രനില്‍ പുതിയ കാല്‍വെപ്പുമായി ചൈന. ചൈനയുടെ ചാങ് ഇ4 പേടകം ചന്ദ്രനില്‍ ഇറങ്ങി. പ്രാദേശിക സമയം ഇന്നലെ 10:26നാണ് വാഹനം ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തുള്ള ഐയ്റ്റ്കന്‍ മേഖലയെ കുറിച്ച് പഠിക്കുകയാണ് പ്രധാനലക്ഷ്യം.ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ വിദൂരഭാഗത്തേക്ക് അയച്ച പേടകമാണ് ചാങ് ഇ4. ഡിസംബര്‍ 8ന് വിക്ഷേപിച്ച പേടകം 12ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തി. തുടര്‍ന്ന് 18 ദിവസത്തെ യാത്രക്ക് ശേഷമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തുള്ള ഐയ്റ്റ്കന്‍ മേഖലയെ കുറിച്ച് പഠിക്കുകയാണ് പ്രധാനലക്ഷ്യം. ചാങ് ഇ4 ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് അയച്ചതിലൂടെ വര്‍ഷങ്ങളായുള്ള ചൈനയുടെ സ്വപ്‌നമാണ് സാധ്യമായതെന്ന് ചൈനയുടെ ചാന്ദ്ര പര്യഗവേഷണ തലവന്‍ വു വെയ്‌റെന്‍ വ്യക്തമാക്കി.നിരവധി ക്യാമറകള്‍, റഡാര്‍, സ്‌പെക്ട്രോ മീറ്റര്‍ തുടങ്ങി ഉപകരണങ്ങളുമായാണ് ചാങ് ഇ4 ചന്ദ്രനില്‍ ഇറങ്ങിയിരിക്കുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ തോതിലാണ് ചന്ദ്രന്‍ സ്വയം കറങ്ങുന്നതും. 'ടൈഡല്‍ ലോക്കിങ്' എന്ന ഈ പ്രത്യേകത മൂലം ചന്ദ്രന്റെ വിദൂരഭാഗം ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാറില്ല.ഖ്യൂമോ എന്ന മറ്റൊരു ഉപഗ്രഹത്തിലേക്ക് ചാങ് ഇ4 വിവരങ്ങളയക്കും. അതിന് ശേഷമാണ് വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കുന്നത്. 2004 മുതലാണ് ചൈന ചാന്ദ്ര ദൌത്യം ആരംഭിക്കുന്നത്. ഇതോടെ രാജ്യാന്തര ബഹിരാകാശ രംഗത്ത് ചൈനക്ക് വന്‍ കുതിപ്പാണ് ഈ ദൌത്യം നേടിക്കൊടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍