രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്, ഡിസംബറില്‍ മാത്രം എട്ട് ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍ നിയമനങ്ങള്‍ കൂടുന്നുവെന്ന് നൗക്രി ജോബ് സ്പീക്ക് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. വ്യവസായവാണിജ്യ മേഖലയിലെ പ്രമുഖ വിഭാഗങ്ങള്‍ കഴിഞ്ഞമാസം തൊഴില്‍ നല്‍കിയവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന 2017 ഡിസംബറിനെ അപേക്ഷിച്ച് എട്ട് ശതമാനമാണ്. വാഹന നിര്‍മ്മാണ മേഖലയാണ് തൊഴില്‍ നല്‍കുന്നതില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്; 24 ശതമാനം.
ഐ.ടിസോഫറ്റ്‌വെയര്‍ മേഖല 14 ശതമാനം വളര്‍ച്ച കുറിച്ചു. ബി.പി.ഒ., എഫ്.എം.സി.ജി വിഭാഗങ്ങളും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. മെട്രോ നഗരങ്ങളില്‍ ബംഗളൂരു, ഡല്‍ഹി എന്നിവയാണ് തൊഴില്‍ നല്‍കുന്നതില്‍ മുന്നിലുള്ളത്. ബംഗളൂരു 13 ശതമാനം വളര്‍ന്നപ്പോള്‍ ഡല്‍ഹി കുറിച്ചത് പത്തു ശതമാനം മുന്നേറ്റം. ചെന്നൈ ഒമ്പത് ശതമാനം വളര്‍ന്നു. അക്കൗണ്ടിംഗ് മേഖല കൈവരിച്ച 22 ശതമാനം വളര്‍ച്ചയാണ് ചെന്നൈയ്ക്ക് നേട്ടമായത്. എഫ്.എം.സി.ജി മേഖല കുറിച്ച 12 ശതമാനം വളര്‍ച്ച, മുംബയില്‍ തൊഴില്‍ നിയമനങ്ങള്‍ ഒമ്പത് ശതമാനം കൂടാനും സഹായകമായി.
ഇന്ത്യയുടെ ഐ.ടി ഹബ്ബായ ബംഗളൂരുവില്‍ ഹാര്‍ഡ്‌വെയര്‍ രംഗം 18 ശതമാനവും സോഫ്റ്റ്‌വെയര്‍ മേഖല 22 ശതമാനവും തൊഴില്‍ നിയമന വളര്‍ച്ച കുറിച്ചു. ഐ.ടി മേഖല 20 ശതമാനം വളര്‍ന്ന പൂനെയില്‍ കഴിഞ്ഞമാസം തൊഴില്‍ നേടിയവരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച 15 ശതമാനമാണ്. മൂന്നുവര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവരുടെ നിയമനങ്ങള്‍ ഡിസംബറില്‍ ഒമ്ബത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 812 വര്‍ഷം പരിചയമുള്ളവരുടെ നിയമനങ്ങള്‍ ഏഴ് ശതമാനവും 1316 വര്‍ഷം പരിചയമുള്ളവരുടെ നിയമനങ്ങള്‍ അഞ്ച് ശതമാനവും ഉയര്‍ന്നു. 16 വര്‍ഷത്തിനുമേല്‍ പരിചയ സമ്പത്തുള്ളവരുടെ നിയമനങ്ങളിലെ വളര്‍ച്ച രണ്ടു ശതമാനമാണ്.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്ബനിയായ ടി.സി.എസ് നടപ്പു സാമ്ബത്തിക വര്‍ഷത്തെ മൂന്നാംപാദമായ ഒക്‌ടോബര്‍ ഡിസംബറില്‍ 24.1 ശതമാനം വര്‍ദ്ധനയോടെ 8,105 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഇത് റെക്കാഡാണ്. വരുമാനം 20.80 ശതമാനം വര്‍ദ്ധിച്ച് 37,338 രൂപയായി. ഓഹരിയൊന്ന് നാലുരൂപ വീതം ഇടക്കാല ലാഭവിഹിതവും ടി.സി.എസ് പ്രഖ്യാപിച്ചു. നടപ്പുവര്‍ഷം മൂന്നാംതവണയാണ് ടി.സി.എസ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍