കടല്‍ സുരക്ഷ സ്‌ക്വാഡുകള്‍ക്ക് പരിശീലനം തുടങ്ങുന്നു

കൊല്ലം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ തെരഞ്ഞെടുത്ത 60 മത്സ്യഗ്രാമങ്ങളില്‍ നിന്ന് 900 കടല്‍ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിക്കുകയാണെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനത്തിന് പുറപ്പെടുന്ന 40 പേരടങ്ങുന്ന സംഘത്തിന് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ യാത്രഅയപ്പ് നല്‍കുകയായിരുന്നു മന്ത്രി. ഒരു മത്സ്യഗ്രാമത്തില്‍ നിന്ന് അഞ്ച് മത്സ്യബന്ധന യാനങ്ങളും ഒരു യാനത്തില്‍ മൂന്നുവീതം മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നതാണ് ഒരു കടല്‍ സുരക്ഷാ സ്‌ക്വാഡ് യൂണിറ്റ്. ഓഖി പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനം നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍