കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ച് ടി.ഡി.പി

ഹൈദരാബാദ്: ഒരേയൊരു തിരഞ്ഞെടുപ്പിന് ശേഷം തെലുങ്ക്‌ദേശം പാര്‍ട്ടി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്നെങ്കിലും തിരഞ്ഞെടുപ്പില്‍ കാര്യമായ ഗുണം ചെയ്തില്ല അതിനാല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം അവസാനിപ്പിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ തനിയെ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുപാര്‍ട്ടികളും. മാറി വരുന്ന പാര്‍ലമെന്ററി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കക്ഷി ചേരലിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ തെലുങ്കുദേശം കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളില്‍ കക്ഷി ചേരാനില്ല എന്ന നിലപാടിലാണ്. കഴിഞ്ഞ 35വര്‍ഷമായി എതിര്‍ കക്ഷികളായിരുന്നവരുമായി സഖ്യം ചേര്‍ന്നത് വോട്ടര്‍മാരില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ആന്ധ്രാ വിഭജനത്തിന് കോണ്‍ഗ്രസിന്റെ അനുകൂല നിലപാടില്‍ ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം പാര്‍ട്ടിയുമായുള്ള സഖ്യം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി വിട്ടുനില്‍ക്കും എന്നതിനുള്ള സൂചനയാണിതെന്ന് പാര്‍ട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു. സഖ്യം ചേരുന്നതില്‍ ഇരുപാര്‍ട്ടികള്‍ക്കും വ്യത്യസ്ഥ നിലപാടുകളാണെന്ന് എപിസിസി പ്രസിഡന്റ് എന്‍.രഘുവരേന്ദ്ര റെഡ്ഢി പറഞ്ഞു. രാജ്യത്തെ മറ്റ് പാര്‍ട്ടികളോടുള്ള സഖ്യം ചേരലിനെ കുറിച്ച് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കാനിരിക്കെ അതില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ടി.ഡി.പിയെന്ന് രഘുവീര റെഡ്ഢി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയുമായി സഖ്യം ഉണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍