ആഴ്‌സണല്‍ പരിശീലകന് 7.07 ലക്ഷം രൂപ പിഴ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ആഴ്‌സണലിന്റെ പരിശീലകന്‍ ഉനയ് എംറിക്ക് എഫ്എ (ഫുട്‌ബോള്‍ അസോസിയേഷന്‍) 7.07 ലക്ഷം രൂപ പിഴ വിധിച്ചു. ബ്രിങ്ടണിനെതിരേ ഡിസംബര്‍ 26നു നടന്ന മത്സരത്തിനിടെ മൈതാനത്തു കിടന്ന കുപ്പി കാണികള്‍ക്കു നേരെ തൊഴിച്ചുവിട്ടതിനാണ് പിഴ ശിക്ഷ.ബ്രിങ്ടണ്‍ ആരാധകര്‍ക്കിടയിലേക്കാണ് എംറി കുപ്പ് തൊഴിച്ചുവിട്ടത്. സംഭവത്തില്‍ എംറി നേരത്തേതന്നെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ അടുത്ത് കിടന്ന കുപ്പി നിര്‍ദോഷകരമായി തൊഴിക്കുകയായിരുന്നെന്നും ബ്രിങ്ടണ്‍ ആരാധകരെ ലക്ഷ്യംവച്ചായിരുന്നില്ല അതു ചെയ്തതെന്നും എംറി പറഞ്ഞിരുന്നു. ബ്രിങ്ടണിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ 11 സമനില വഴങ്ങിയിരുന്നു. ഒരു ഗോളിനു മുന്നിട്ടു നിന്നശേഷം ഗണ്ണേഴ്‌സ് സമനില വഴങ്ങിയതില്‍ നിരാശനായാണ് എംറി കുപ്പി തൊഴിച്ചകറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍