കഴിഞ്ഞവര്‍ഷംപാക്കിസ്ഥാന്‍ നടത്തിയത് 2936 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍

ജമ്മു: 2018ല്‍ പാക്കിസ്ഥാന്‍ നടത്തിയത് 2936 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍. 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്. 61 പേരാണു കഴിഞ്ഞ വര്‍ഷത്തെ പാക് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 250 പേര്‍ക്കു പരിക്കേറ്റു. ദിവസം ശരാശരി എട്ട് ആക്രമണങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്. 2017ല്‍ 971 പാക് ആക്രമണങ്ങളാണുണ്ടായത്. 31 പേര്‍ മരിച്ചു. ജമ്മു, കഠുവ, സാംബ, രൗജരി ജില്ലകളിലുള്ളവരാണ് കൂടുതലായും പാക് ആക്രമണത്തിനിരയായത്. 2003 നവംബര്‍ 26നാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചത്. 2004, 2005 വര്‍ഷങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായില്ല. 2006ല്‍ മൂന്ന് ആക്രമണങ്ങള്‍ മാത്രമാണുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍