രാഹുല്‍ ഗാന്ധി 29ന് കൊച്ചിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനുവരി 29ന് എറണാകുളം മറൈന്‍ ഡ്രൈവില്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 24,970 ബൂത്ത് പ്രസിഡന്റുമാരും അത്രയും വനിതാ വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ അരലക്ഷത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സമ്മേളനത്തില്‍ കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രധാന നേതാക്കളെല്ലാം തന്നെ പങ്കെടുക്കാം. കെപിസിസി പ്രസിഡന്റ് നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി 27ന് രാഹുല്‍ വീണ്ടും കേരളത്തിലെത്തും. ഫെബ്രുവരി മൂന്നിന് കാസര്‍കോട്ടു നിന്നാരംഭിക്കുന്ന കെപിസിസി അധ്യക്ഷന്റെ പ്രചാരണ യാത്ര മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളും യുഡിഎഫ് നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍