ഭിന്നശേഷികുട്ടികള്‍ക്കു പ്രതിവര്‍ഷം 26,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി ജി. സുധാകരന്‍

പുന്നപ്ര: ഭിന്നശേഷി കുട്ടികള്‍ക്കു പ്രത്യേക പരിഗണന നല്‍കി പൊതു ഫണ്ടില്‍നിന്നു പ്രതിവര്‍ഷം 26,000 രൂപയുടെ സ്‌കോളര്‍ഷിപ് നല്‍കുമെന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പുന്നപ്ര ജെ.ബി സ്‌കൂളില്‍ സംഘടിപ്പിച്ച സാരംഗ് 2019 ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തില്‍ 72 ഭിന്നശേഷി കുട്ടികളാണുള്ളത്. ഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തി സമൂഹത്തിനു മുന്പില്‍ കൊണ്ട് വരികയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കലുമാണ് സാരംഗ് 2019 ലക്ഷ്യമിടുന്നത്. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ഐസിഡിഎസ് സെല്‍ ജില്ലാ പ്രോഗ്രം ഓഫീസര്‍ ടി.വി. മിനിമോള്‍, പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി എസ.് ബിജി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ബാബു, പുന്നപ്ര തെക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. രജിമോന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുലഭാ ഷാജി, ആശ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സാരംഗ് 2019 ന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വിവിധ കാലാരിപാടികളും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍