നവകേരളത്തിന് പുതിയ ഭവന സാക്ഷരത: ശില്‍പ്പശാല 12 ന്

കോഴിക്കോട്: നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന വിഷയത്തില്‍ സംസ്ഥാന ഭവന നിര്‍മാണ വകുപ്പും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി 12 ന് ഏകദിന ശില്‍പ്പശാല നടത്തും.
കണ്ണൂര്‍ റോഡില്‍ സിറ്റി ഹൗസ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്പതിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കളക്ടര്‍ സാംബശിവ റാവു, എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി, കൗണ്‍സിലര്‍ കിഷന്‍ചന്ദ് എന്നിവര്‍ പങ്കെടുക്കും. കേരളത്തിന്റെ പാര്‍പ്പിട പ്രശ്‌നങ്ങളും ലൈഫ് മിഷനും എന്ന വിഷയത്തില്‍ ഐഎംജി റീജണല്‍ ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, പ്രകൃതി സൗഹൃദ നിര്‍മാണങ്ങള്‍വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, കേരളത്തിന്റെ പുനര്‍നിര്‍മാണവും പാര്‍പ്പിട ഭൂവിനിയോഗത്തിന്റെ പരിപ്രേഷ്യവും എന്ന വിഷയത്തില്‍ എന്‍ഐടി പ്രഫ. ഡോ. പി.പി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന സെഷനില്‍ ഭവനനിര്‍മാണത്തിലെ ബദല്‍രീതികള്‍ എന്ന വിഷയത്തില്‍ യുഎല്‍സിസി സീനിയര്‍ പ്രോജക്ട് മാനേജര്‍ ഡോ. ഷിന്റോ പോള്‍, പാര്‍പ്പിടങ്ങളും പ്രകൃതി ദുരന്തനിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബിഐആര്‍ഡി ഡയറക്ടര്‍ രഞ്ജിത്ത് നെടുങ്ങാടി എന്നിവര്‍ വിഷയം അവതരിപ്പിക്കും. സമാപനചടങ്ങില്‍ സബ് കളക്ടര്‍ വി. വിഘ്‌നേശ്വരി മുഖ്യാതിഥിയാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍