10 ലക്ഷം ഇഷ്ടം നേടി കേരള പൊലീസ് ഫേസ്ബുക്ക്

തിരുവനന്തപുരം: ന്യൂയോര്‍ക്ക് പൊലീസിനെ മറികടന്നു നീങ്ങിയ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് കുതിപ്പ് തുടരുന്നു. ഒരു മില്യണ്‍ (10 ലക്ഷം) ലൈക്ക് നേടിയാണ് കുതിപ്പ്. ഇതിന്റെ ഔദ്യോഗിക അംഗീകാരം ഇന്ന് വൈകിട്ട് 4ന് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ഫേസ്ബുക്ക് പേജ് പ്രവര്‍ത്തിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പി.എസ്. സന്തോഷ്, വി.എസ്. ബിമല്‍, ബി.എസ്. ബിജു, കെ.ആര്‍. കമലാനന്ദ്, ബി.ടി. അരുണ്‍ എന്നീ പൊലീസുകാരാണ് സോഷ്യല്‍മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. സൈബര്‍ ലോകത്തിന്റെ നെറുകയിലെത്താന്‍ കേരള പൊലീസിന്റെ ഫേസ്ബുക്കിന് അല്പംകൂടി കാത്തിരുന്നാല്‍ മതി. 10.30 ലക്ഷം ജനപ്രീതിയോടെ നേപ്പാള്‍ നാഷണല്‍ പൊലീസാണ് നമുക്ക് മുന്നില്‍. നിത്യേന ശരാശരി 15,000 പേര്‍ കേരള പൊലീസിനോട് ഇഷ്ടം രേഖപ്പെടുത്തുന്നുണ്ട്. ട്രോള്‍ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിലെ പൊലീസിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നത്. വിലാസം https://www. facebook.com/kerala police
പൊലീസിനോട് ചാറ്റ് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണഘട്ടത്തിലാണ്. ചാറ്റ്‌ബോക്‌സില്‍ ചോദ്യം ചോദിച്ചാല്‍ ഉടന്‍ പൊലീസിന്റെ മറുപടി ലഭിക്കും. കെ.എസ്.ഐ.ഡി.സിയാണ് വെര്‍ച്വല്‍ചാറ്റ് സജ്ജമാക്കുന്നത്. ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നവരെ പൊലീസിന്റെ ഐ.ടി സംഘം 24 മണിക്കൂറും കാത്തിരിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍