ഇന്ത്യയില്‍ മൊബൈല്‍ വരിക്കാര്‍ 102.55 കോടി

കൊച്ചി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം നവംബറില്‍ 102.55 കോടി കവിഞ്ഞുവെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി.ഒ.എ.ഐ) വ്യക്തമാക്കി. 42.10 കോടി വരിക്കാരുമായി വൊഡാഫോണ്‍ഐഡിയയാണ് ഏറ്റവും വലിയ കമ്പനി. വൊഡാഫോണിന് 21.59 കോടിയും ഐഡിയയ്ക്ക് 20.50 കോടിയും വരിക്കാരുണ്ട്. 31.47 കോടി വരിക്കാരുള്ള ഭാരതി എയര്‍ടെല്ലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി. 26.27 കോടി വരിക്കാരുമായി മൂന്നാംസ്ഥാനത്താണ് റിലയന്‍സ് ജിയോ. ഉത്തര്‍പ്രദേശ് ഈസ്റ്റ് സര്‍ക്കിളിലാണ് രാജ്യത്ത് ഏറ്റവുമധികം പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നത്; 8.73 കോടി. മഹാരാഷ്ട്ര സര്‍ക്കിളില്‍ 8.51 കോടിപ്പേരുണ്ട്. 5ജിയിലേക്ക് മാറാന്‍ ഇന്ത്യന്‍ ടെലികോം രംഗം ഒരുങ്ങിക്കഴിഞ്ഞുവെന്ന് സി.ഒ.എ.ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍