ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു; ഫഡ്‌നാവിസിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ മറച്ചുവച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീം കോടതി നോട്ടീസ്. ഫഡ്‌നാവിസിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.അഭിഭാഷകനായ സതീഷ് ഉക്കെയാണ് ഫഡ്‌നാവിസിനെതിരേ കോടതിയെ സമീപിച്ചത്. തനിക്കെതിരായ തട്ടിപ്പ്, മാനനഷ്ട കേസുകള്‍ 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫഡ്‌നാവിസ് മറച്ചുവച്ചെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. നാഗ്പുര്‍ സൗത്ത് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍നിന്നാണ് ഫഡ്‌നാവിസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് മുഖ്യമന്ത്രി എന്ന നേട്ടം ഫഡ്‌നാവിസ് സ്വന്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍