ബോംബ് സ്‌ഫോടന പരമ്പരയ്ക്ക് കടിഞ്ഞാണിടാന്‍ പോലീസ്

പയ്യന്നൂര്‍: ബോംബ് സ്‌ഫോടന പരമ്പരകള്‍ക്ക് തടയിടാന്‍ ശക്തമായ നടപടികളുമായി പോലീസ്. പയ്യന്നൂരിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതോടൊപ്പം നിലവില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ ക്രമസമാധാന പ്രശ്‌നമായി മാറാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശവുമുണ്ട്. കണ്‍ട്രോള്‍ സ്‌റ്റേഷന് വേണ്ടിയുള്ള ആദ്യ വാഹനം പയ്യന്നൂരിലെത്തി. ബോംബ് സ്‌ഫോടനങ്ങള്‍ അരങ്ങേറുന്ന ചിറ്റടി പ്രദേശത്ത് രാത്രകാല പട്രോളിംഗും പോലീസ് പിക്കറ്റും ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമുള്‍പ്പെടുന്ന വിപുലമായ പോലീസ് സേനയെ ഉപയോഗിച്ച് വ്യാപകമായ പരിശോധനകളും നടത്തും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളെന്നതിലുപരി ചില സാമൂഹ്യ വിരുദ്ധര്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ക്കാണ് നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍