കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. നിയമം അനുസരിച്ച് മാത്രമേ ഇത്തരം നിയമനങ്ങള്‍ നടത്താവു എന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി ഉത്തരവിട്ടു. പിഎസ്‌സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിഎസ്‌സി ഉദ്യോഗാര്‍ഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി. താത്ക്കാലിക കണ്ടക്ടര്‍മാരെ കേസില്‍ കക്ഷി ചേരാനും കോടതി അനുവദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍