വാഹനാപകടങ്ങളും അപകടമരണങ്ങളും കുറയുന്നു

കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളില്‍ കുറവ്
കോഴിക്കോട്:കോഴിക്കോട് നഗരത്തില്‍ വാഹനാപകടങ്ങള്‍ കുറയുന്നു.2017 ല്‍ 1467 വാഹനാപകടങ്ങളുണ്ടായപ്പോള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ 31 വരെ 1,157 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.അപകടമരണവും നഗരത്തില്‍ കുറവാ ണ്.2017 ല്‍ 184 മരണങ്ങളുണ്ടായപ്പോള്‍ കഴിഞ്ഞ മാസം വരെ 130 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.നഗരത്തില്‍ ട്രാഫിക് കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞ വര്‍ഷം 239 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ 31 വരെ 182 കേസുകളാണുള്ളത്.അശ്രദ്ധമായി വാഹനം ഓടിച്ചതിന് കഴിഞ്ഞ വര്‍ഷം 4997 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം കഴിഞ്ഞ മാസം വരെ 2567 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.അമിത വേഗതക്കാരും കുറഞ്ഞു.കഴിഞ്ഞ വര്‍ഷം 20660 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ 31 വരെ 9442 കേസുകള്‍ മാത്രമാണ്.ഹെല്‍മെറ്റ് ധരിക്കാത്തതിന് എടുക്കുന്ന കേസുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചത്. ട്രാഫിക് ബോധവല്‍ക്കരണത്തെ കുറിച്ച് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ശ്രദ്ധേയമാണ്.പോലീസിനൊപ്പം സ്റ്റുഡന്റ് പോലീസ് കാഡറ്റുകളും ബോധവല്‍ക്കരണത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍