വനിതാ മതില്‍ സ്ത്രീശാക്തീകരണത്തിന് മാതൃക: മന്ത്രി എ.കെ. ബാലന്‍

പാലക്കാട്: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാ മതില്‍ സ്ത്രീശാക്തീകരണത്തിന് മാതൃകയായി ലോക ശ്രദ്ധ ആകര്‍ഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. വനിതാ മതില്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗത്തിലും നവോത്ഥാന സംരക്ഷണ സംഘടനാ പ്രതിനിധികളുടെ യോഗത്തിലുമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വനിത സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള മുഴുവന്‍ വനിതകളും വനിതാ മതില്‍ കൂട്ടായ്മയില്‍ പങ്കാളികളാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ ഡി. ബാലമുരളി, എ.ഡി.എം ടി വിജയന്‍ എന്നിവര്‍ പങ്കെടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍