പ്രളയബാധിത വ്യാപാരികള്‍ക്കു ചുമത്തിയ ജിഎസ്ടി ഒഴിവാക്കാന്‍ ശ്രമിക്കും: ധനമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ സ്റ്റോക്ക് നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് ജിഎസ്ടി ചുമത്തിയ നടപടി ഒഴിവാക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേരള സംസ്ഥാന ചരക്കുസേവന നികുതി ഭേദഗതി ബില്ലിന്മേല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. പ്രളയത്തില്‍ സ്റ്റോക്ക് നഷ്ടപ്പെട്ട ഒരു വ്യാപാരിക്ക് നോട്ടീതെന്നും അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നോട്ടീസ് പിന്‍വലിച്ചെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.ഹജ്ജ് കമ്മിറ്റി ചാര്‍ട്ട് ചെയ്യുന്ന വിമാനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തുന്നതിനെതിരേ വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ചാര്‍ട്ട് ചെയ്യുന്ന വിമാനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യണമെന്ന് കൗണ്‍സിലില്‍ ആവശ്യപ്പെടും. നികുതിദായകര്‍ക്ക് സംസ്ഥാനകത്തുള്ള വിവിധ വ്യാപാര സ്ഥലങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കുന്നതിനും പ്രത്യേക സാന്പത്തിക മേഖലാ യൂണിറ്റിനോ ഡെവലപ്പര്‍ക്കോ പ്രത്യേക രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി ആക്ടില്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും നിക്ഷേപ വിഭവ നികുതിയിളവ് ലഭ്യമാക്കുന്നതിനും പുതിയ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജു ഏബ്രഹാം, വി.കെ.സി. മമ്മദ് എന്നിവര്‍ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍