ശ്രീനിവാസന്റെ ഉറിയടി തലസ്ഥാനത്ത്

ഫ്രണ്ട്‌സ് ഫിലിം ഫാക്ടറി ആന്‍ഡ് 56 സിനിമാസിന്റെ ബാനറില്‍ നൈസാം സലാം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍, എന്നിവര്‍ നിര്‍മ്മിച്ച് ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഉറിയടിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനിവാസന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ബിജുക്കുട്ടന്‍, ബാലാജി, മാസ്റ്റര്‍ കൃഷ്ണ ശങ്കര്‍, ആര്യ എന്നിവരാണ് പ്രധാന താരങ്ങള്‍. ഒരു പൊലീസ് ഹൗസിംഗ് കോളനിയില്‍ അരങ്ങേറുന്ന സംഭവങ്ങളുടെ രസകരമായ ആവിഷ്‌കാരമാണ് ഉറിയടി. ദിനേശ് ദാമോദറിന്റേതാണ് തിരക്കഥ. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍