ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്

ശബരിമല: മണ്ഡലപൂജയ്ക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ ശബരിമലയിലെ വരുമാനക്കുറവ് ദേവസ്വം ബോര്‍ഡിനെ ആശങ്കയിലാക്കുന്നു. യുവതീപ്രവേശനത്തിന്റെ പേരിലുണ്ടായ പ്രതിഷേധവും പൊലീസ് നിയന്ത്രണവും കാരണം ശബരിമലയില്‍ ഭീതിജനകമായ അന്തരീക്ഷമാണെന്ന പ്രചാരണം ഭക്തരുടെ ഒഴുക്കിനെ വന്‍തോതില്‍ ബാധിച്ചു. മണ്ഡലകാലം തുടങ്ങി 25 ദിവസം പിന്നിട്ടപ്പോള്‍ കാണിക്ക, വഴിപാട് ഇനത്തില്‍ അന്‍പത് കോടിക്കടുത്താണ് വരുമാനം ലഭിച്ചത്. ഇതേകാലത്ത് കഴിഞ്ഞ സീസണില്‍ 76 കോടി കവിഞ്ഞിരുന്നു. 26 കോടിയുടെ കുറവ്. ദിവസേന നാല്‍പ്പതിനായിരം ടിന്‍ അരവണയായണ് ഒരാഴ്ചയായി വിറ്റത്. 48,02,195 രൂപയുടെ അഭിഷേകമാണ് ഇതുവരെ നടന്നത്. ഇത് കഴിഞ്ഞ തവണ 50 ലക്ഷത്തിന് മുകളിലായിരുന്നു. ഭക്തര്‍ കുറഞ്ഞത് വ്യാപാരികളെയും ബാധിച്ചു. നവംബര്‍ 30ന് അടയ്‌ക്കേണ്ട രണ്ടാംഗഡു ലേലത്തുക അടയ്ക്കാതെ വ്യാപാരികള്‍ ബോര്‍ഡിനോട് സാവകാശം ചോദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അന്‍പതിനായിരത്തിലേറെ വീതം ഭക്തര്‍ എത്തിയത് വരുമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍