ഹൈറേഞ്ചില്‍ സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗം ആരംഭിക്കണം

കട്ടപ്പന: സ്‌പോര്‍ട്‌സ് രംഗത്തെ പരിക്കുകള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദത്തിന്റെ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹൈറേഞ്ചില്‍ സ്‌പോര്‍ട്‌സ് ആയുര്‍വേദ വി'ാഗം ആരം'ിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കട്ടപ്പന ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്. കട്ടപ്പന ആര്‍.കെ. ടൂറിസ്റ്റ് ഹോമില്‍ നടന്ന സമ്മേളനം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. റെന്‍സ് പി. വര്‍ഗീസ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. വി. സുവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, ജില്ലാ ട്രഷറര്‍ ഡോ. ശ്രീജിത് ശിവന്‍, ഡോ. ആന്‍സി സെബാസ്റ്റ്യന്‍, ഡോ. അജീഷ് ടി. അലക്‌സ്, ഡോ. അരുണ്‍ കെ. രവി എന്നിവര്‍ പ്രസംഗിച്ചു. 'ാരവാഹികളായി ഡോ. വി. സുവി പ്രസിഡന്റ്, ഡോ. ജിനേഷ് ജെ. മേനോന്‍ വൈസ്പ്രസിഡന്റ്, ഡോ. അരുണ്‍ കെ. രവി സെക്രട്ടറി, ഡോ. അജുന ജോയിന്റ് സെക്രട്ടറി, ഡോ. പി.എല്‍. ലിഷ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. തോള്‍സന്ധികള്‍ക്കേല്‍ക്കുന്ന പരിക്കുകളെക്കുറിച്ച് സ്‌പോര്‍ട്‌സ് ആയുര്‍വേദ വിദഗ്ധനായ ഡോ. അജീഷ് ടി. അലക്‌സിന്റെ നേതൃത്വത്തില്‍ ശാസ്ത്ര പഠന ക്ലാസും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍