സംവൃത വീണ്ടും ; 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'

ഒരു ഇടവേളയ്ക്കു ശേഷം തിരശീലയിലേക്ക് മടങ്ങിയെത്തുന്ന നടി സംവൃതാ സുനില്‍ നായികയാകുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'. ജി. പ്രജിത്തിന്റെ വിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് നായകന്‍. ബിജു മേനോന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. സജീവ് പാഴൂര്‍ തിരക്കഥ രചിക്കുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍റ്റൈനെഴസ്, ഉര്‍വശി തീയേറ്റേഴ്‌സ് എന്നീ ബാനറുകളില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍