പ്രഭാസും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നു

ബാഹുബലി 2ന് ശേഷം പ്രേക്ഷകരുടെ പ്രിയ താരജോടിയായ പ്രഭാസും അനുഷ്‌കയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു. പ്രഭാസിന്റെ 20ാം ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അനുഷ്‌ക അഭിനയിക്കുക. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ഇതില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ചിത്രത്തിലെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളിലാണ് അനുഷ്‌ക പ്രത്യക്ഷപ്പെടുന്നത്. അതേസമയം കോഫി വിത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയില്‍ അനുഷ്‌കയെ കുറിച്ച് പ്രഭാസ് നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്തയായിരിക്കുകയാണ്. ആരെങ്കിലുമായി ഡേറ്റിംഗിലാണോ എന്ന കരണ്‍ ജോഹറിന്റെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രഭാസിന്റെ മറുപടി. ഷൂട്ടിംഗ് സെറ്റില്‍ അടുത്തിടപഴകിയിട്ടുണ്ടോയെന്നു ചോദിച്ചപ്പോഴും ഇല്ലെന്നാണ് പ്രഭാസ് പറഞ്ഞത്. ഒടുവില്‍ ഈ പരിപാടിയില്‍ താങ്കള്‍ നുണ പറഞ്ഞിട്ടുണ്ടോയെന്ന് കരണ്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പ്രഭാസ് പറഞ്ഞത് ചിരിപടര്‍ത്തി. ഇതോടെ പ്രഭാസ് അനുഷ്‌ക പ്രണയകഥ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. 
സംവിധായകന്‍ രാജമൗലി, നടന്‍ റാണ ദഗുപതി എന്നിവര്‍ക്കൊപ്പമാണ് പ്രഭാസ് കരണിന്റെ ഷോയില്‍ പങ്കെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍