ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍ ഒരുങ്ങുന്നു

ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍ ഒരുങ്ങുന്നു. ദിനംതോറും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഇന്‍സ്റ്റാഗ്രാമിന്റെ ഈ ഒരു പരീക്ഷണവും ഉപഭോക്താക്കള്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍. ചിത്രങ്ങളും വിഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. പുതുതായി ഉള്‍പ്പെടുത്തിയ 'ക്ലോസ് ഫ്രണ്ട്‌സ്' ഓപ്ഷന്‍ ഉപയോഗിച്ചാണ് സംവിധാനം. നമ്മള്‍ ഒരു ഗ്രൂപ്പ് നമുക്ക് വേണ്ടപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഉണ്ടാക്കുന്നതെങ്കില്‍ അവര്‍ക്കു മാത്രമായി ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍