സ്വര്‍ണ്ണമത്സ്യത്തില്‍ അന്നാരാജന്‍ നായിക

ജി.എസ്. പ്രദീപ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സ്വര്‍ണ്ണമത്സ്യങ്ങളില്‍' അന്നാരാജന്‍ അഭിനയിക്കുന്നു. പാലക്കാട് നിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും. കഴിഞ്ഞ ദിവസമാണ് അന്ന അഭിനയിക്കാന്‍ എത്തിയത്. മമ്മൂട്ടിയുടെ മധുരരാജ, ജയറാമിന്റെ ലോനപ്പന്റെ മാമ്മോദീസ തുടങ്ങിയ ചിത്രങ്ങളില്‍ അന്ന നായികയായി അഭിനയിക്കുന്നുണ്ട്.
അതേസമയം കുട്ടികളിലൂടെ കുടുംബബന്ധത്തിന്റെ കഥ പറയുന്ന സ്വര്‍ണ്ണമത്സ്യങ്ങളില്‍ സിദ്ധിഖ്, സുധീര്‍ കരമന, രസ്‌ന പവിത്രന്‍, രാജേഷ് ഹെബ്ബാര്‍, സരയൂ, ബിജു സോപാനം, സ്‌നേഹ എന്നിവര്‍ക്കൊപ്പം ബാലതാരങ്ങളായ നൈഫ്, വിവിന്‍ വിത്സണ്‍, ആകാശ്, ജെസ്‌നിയ, കസ്തൂര്‍ബ തുടങ്ങിയവരും അഭിനയിക്കുന്നു. ജി.എസ്. പ്രദീപ് തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ബിജിബാലാണ്. ഉത്തുംഗ് ഹിതേന്ദ്ര താക്കൂറാണ് നിര്‍മ്മാണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍