ചൊവ്വയില്‍ കാറ്റ് വീശുന്ന ശബ്ദം പുറത്തുവിട്ട് നാസ

ഇന്‍സൈറ്റ് റെക്കോര്‍ഡ് ചെയ്ത് അയച്ച ശബ്ദമാണ് പുറത്തു വിട്ടത്

വാഷിംഗ്ടണ്‍:മനുഷ്യന് എന്നും കൗതുകമുണര്‍ത്തുന്ന ഒന്നാണ് ചൊവ്വ ഗ്രഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍. ശാസ്ത്ര സാങ്കേതിക രംഗങ്ങള്‍ വളരുന്നതനുസരിച്ച് മനുഷ്യന്‍ ചൊവ്വയെ കുറിച്ച് പഠിക്കാനുള്ള കൂടുതല്‍ വഴികളും കണ്ടെത്തി തുടങ്ങി. ഇന്‍സൈറ്റ് എന്ന നാസയുടെ പുതിയ പര്യവേഷണ വാഹനമാണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. മനുഷ്യന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചൊവ്വയിലെ കാറ്റുവീശുന്ന ശബ്ദമടങ്ങുന്ന വീഡിയോയാണ് നാസ പുറത്തുവിട്ടത്. ഡിസംബര്‍ ഒന്നിനായിരുന്നു ഇന്‍സൈറ്റ് ശബ്ദം റെക്കോഡ് ചെയ്തത്. ചൊവ്വയിലെ കാറ്റിന്റെ വേഗത 10 മുതല്‍ 14 എം.പി.എച്ച് വരെ ആണെന്ന് നാസ പറഞ്ഞു. ശബ്ദം റെക്കോഡ് ചെയ്യുന്ന കാര്യം മുന്‍കൂട്ടി തീരുമാനിച്ച ഒന്നായിരുന്നില്ല, നാസ ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ബ്രൂസ് ബാന്‍ട്രിറ്റ് വ്യക്തമാക്കി. ഇന്‍സൈറ്റിലൂടെ ചൊവ്വയിലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും കൂടുതല്‍ പഠിക്കാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാസയും ശാസ്ത്രലോകവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍