ഹോട്ടലുകളില്‍ പരിശോധനാ പുസ്തകം സ്ഥാപിക്കും

കോഴിക്കോട്: ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റിയുടെ അവലോകന യോഗം കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ നടന്നു. ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളിലും പരിശോധനാ പുസ്തകം സ്ഥാപിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനകം ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തി ഹോട്ടലിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുസ്തകത്തില്‍ രേഖപ്പെടുത്തും. റവന്യൂ ഡിവിഷന്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടില്‍ മേല്‍പരിശോധന നടത്തും. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ബേക്കറികള്‍, പച്ചക്കറി കടകള്‍, പഴക്കടകള്‍ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് ഓഫീസര്‍മാര്‍ എന്നിവര്‍ വിലനിലവാരം, അളവ് തൂക്കം എന്നിവ സംബന്ധിച്ച് കര്‍ശന പരിശോധന നടത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ പി.കെ. ഏലിയാമ്മ, ലീഗല്‍ മെട്രോളജി അസി.കണ്‍ട്രോളര്‍ സജിത് രാജ് , ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍