ഇന്ത്യയില്‍ ട്രെയിനുകള്‍ക്ക് ഇനി ഡീസല്‍ എന്‍ജിന്‍ ഉണ്ടാകില്ല

ഡീസല്‍ എന്‍ജിനുകള്‍ വൈദ്യുതി എന്‍ജിനുകളാക്കി മാറ്റാന്‍ റെയില്‍വേ തുടക്കം കുറിച്ചു

ട്രെയിന്‍ ഡീസല്‍ എന്‍ജിനുകള്‍ വിടപറയുന്നു.നിലവില്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തുന്ന ട്രെയിനുകള്‍ വൈദ്യുതി എന്‍ജിനുകളാക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി.പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംരംഭം വിജയം കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഡീസല്‍ എന്‍ജിനുകള്‍ വൈദ്യുതി എന്‍ജിനുകളാക്കി മാറ്റുന്ന പദ്ധതിക്ക് റെയില്‍വേ തുടക്കം കുറിച്ചത്.ഇതു പ്രകാരം നിര്‍മ്മിച്ച ആദ്യ എന്‍ജിന്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുറത്തിറക്കിയത്.വാരാണസിയിലെ ഡീസല്‍ ലോകോമോട്ടീവ് വര്‍ക്‌സ് ആണ് ഡീസല്‍ എന്‍ജിനെ വൈദ്യുത എന്‍ജിനാക്കി മാറ്റിയത്. നിലവില്‍ ഇത്തരത്തില്‍ എന്‍ജിന്‍ മാറ്റുന്നതിന് അഞ്ചു മുതല്‍ ആറുകോടി വരെയാണ് ചെലവ്.ഡീസലില്‍ നിന്നും വൈദ്യുതിയിലേക്ക് ട്രെയിനുകള്‍ പൂര്‍ണ്ണമായി മാറ്റുമ്പോള്‍ ഇന്ധന ചെലവില്‍ വന്‍ ലാഭമാണ് റെയില്‍വേയ്ക്കുണ്ടാകുക. പരിസ്ഥിതി സംരക്ഷണത്തിനും വൈദ്യുതി എന്‍ജിന്‍ സഹായകമാണ്.ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ വൈദ്യുതി എന്‍ജിനില്‍ ഉണ്ടാകുകയില്ല.ആദ്യ ഘട്ടത്തില്‍ ബ്രോഡ്‌ഗേജ് പാളത്തില്‍ ഓടുന്ന മുഴുവന്‍ ഡീസല്‍ എന്‍ജിനുകളും വൈദ്യുതിയിലേക്കു മാറും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍