തെരുവുവിളക്കുകള്‍ ബിഒടി വ്യവസ്ഥയിലേക്കു മാറ്റും

കൊച്ചി: നഗരത്തിലെ തെരുവു വിളക്കുകള്‍ ബിഒടി വ്യവസ്ഥയില്‍ എല്‍ഇഡി സംവിധാനത്തിലേക്കു മാറ്റുമെന്നു മേയര്‍ സൗമിനി ജെയിന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. 201920 ലെ ജനകീയാസൂത്രണ പദ്ധതിയുടെ പ്ലാന്‍ഫണ്ടില്‍ ഇതിനായി അനുവദിച്ച 1.20 കോടി രൂപ പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നു മേയര്‍ പറഞ്ഞു. ഒരു ഡിവിഷനില്‍ 20 തെരുവുവിളക്കുകള്‍ കത്തിക്കാന്‍ പോലും അനുവദിച്ച തുക മതിയാവില്ലെന്നു പ്രതിപക്ഷ കൗണ്‍സിലര്‍ വി.പി.ചന്ദ്രന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തെരുവു വിളക്കിനായി രണ്ടു മാസം കൂടുമ്പോള്‍ 1.80 കോടി രൂപ വൈദ്യുതി നിരക്കിനത്തില്‍ കോര്‍പറേഷന്‍ ചെലവഴിക്കുന്നുണ്ടെന്നും സ്വകാര്യ കമ്പനികള്‍ക്ക് ബിഒടി വ്യവസ്ഥയില്‍ കരാര്‍ നല്‍കിയാല്‍ ഈ തുക ലാഭിക്കാമെന്നും ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് പറഞ്ഞു.നോര്‍ത്തിലെ ലിബ്ര ഹോട്ടല്‍ വനിതാ ഹോട്ടലോ, ഹോസ്റ്റലോ ആക്കിമാറ്റുന്നതിനും വൈറ്റില സോണല്‍ ഓഫീസ്, ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയര്‍ നവീകരിക്കുന്നതിനും ശ്മശാനങ്ങളുടെ നവീകരണത്തിനും കൂടുതല്‍ ഫണ്ട് അനുവദിക്കുമെനന്നും മേയര്‍ കൗണ്‍സിലിനെ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍