മഞ്ജിമ ജീവയുടെ നായിക

മലയാളി താരം മഞ്ജിമ മോഹന്‍ ജീവയുടെ നായികയായി വീണ്ടും തമിഴില്‍ അഭിനയിക്കുന്നു. നവാഗതനായ രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം അരുള്‍നിധിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ജീവയുടെ പിതാവും പ്രമുഖ നിര്‍മ്മാതാവുമായ ആര്‍.ബി. ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷൂട്ടിംഗ് അടുത്ത വര്‍ഷമാദ്യം തുടങ്ങും. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് യുവന്‍ ശങ്കര്‍രാജയാണ്. നിവിന്‍ പോളി നായകനാകുന്ന മിഖായേലാണ് മഞ്ജിമയുടെ പുതിയ മലയാള ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍