യോഗി സര്‍ക്കാര്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കുന്നില്ല: അഭിഷേക് സിംഗ്

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹര്‍ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ മകന്‍ അഭിഷേക് സിംഗ്. പിതാവ് കൊല്ലപ്പെട്ടത് ഗൂഡാലോചനയുടെ ഫലമാണ്. അക്രമികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അഭിഷേക് സിംഗ് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. തങ്ങളുടെ പിതാവിന് നീതിലഭിക്കുന്നതാവണം ഇതിലെ റിപ്പോര്‍ട്ടെന്നും അഭിഷേക് സിംഗ് പറഞ്ഞു. ഡ്യൂട്ടിയിലായിരിക്കുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയനാകുന്നത്. ഇത് ഗുരുതരമാണ്. പിതാവിന് നീതി ലഭ്യമാക്കണമെന്നാണ് താന്‍ കരുതുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമം കൊണ്ടുവരണം. ഇതിലൂടെ ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും സുബോധ് കുമാറിന്റെ മകന്‍ കൂട്ടിച്ചേര്‍ത്തു. പശുവിനെ കൊന്നതായി ആരോപിച്ചാണ് ബുലന്ദ്ശഹറില്‍ കലാപം ആരംഭിച്ചത്. സംഘര്‍ഷത്തെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സുബോധ് കുമാറും ഇരുപതുകാരനായ സുമിത് കുമാറും കൊല്ലപ്പെട്ടത്. ജന്‍നായക് ജനതാ പാര്‍ട്ടിയുമായി അജയ് ചൗതാല
ജിന്ദ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദളി(ഐഎന്‍എല്‍ഡി)ല്‍നിന്നു പുറത്താക്കപ്പെട്ട അജയ് ചൗതാല ജന്‍നായക് ജനതാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. അജയ്അഭയ് ഭിന്നതയില്‍ അച്ഛന്‍ ഓംപ്രകാശ് ചൗതാല അഭയിനൊപ്പമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍