കോപ്പിയടി വിവാദം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചു

തൃശൂര്‍: കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ അദ്ധ്യാപിക ദീപാ നിശാന്ത് ജോലി ചെയ്യുന്ന കേരളവര്‍മ കോളേജിനോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് കേരളവര്‍മ കോളേജ്. കോപ്പിയടി വിവാദം കോളേജിന് മാനക്കേടുണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അദ്ധ്യാപക സംഘടനയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളം അദ്ധ്യാപികയായ ദീപ നിശാന്ത് മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ അദ്ധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട്. യഥാര്‍ത്ഥ രചയിതാവ് രംഗത്തെത്തിയതോടെയാണ് വിവാദം ഉയര്‍ന്നത്. അതേസമയം, ദീപയ്‌ക്കെതിരെ കോളേജ് പരിസരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോളേജിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയും ദീപയ്‌ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍