ഖത്തര്‍ മുന്നോട്ടുവച്ച ഉപാധികളില്‍ ഒരു വിട്ടുവീഴ്ചക്കും സന്നദ്ധമല്ലെന്ന് സൗദി

റിയാദ് : ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ട് വെച്ച ഉപാധികളില്‍ ഒരു വിട്ടുവീഴ്ചക്കും സന്നദ്ധമല്ലെന്ന് സൌദി അറേബ്യ. ഉപാധികള്‍ അംഗീകരിച്ച് ജി.സി.സി കൌണ്‍സിലില്‍ ഖത്തര്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നും സൌദി വിദേശകാര്യ മന്ത്രി പറഞ്ഞു. ജമാല്‍ ഖശോഗി വധത്തില്‍ അറസ്റ്റിലായവരെ വിട്ടു തരില്ലെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറലിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു ആദില്‍ അല്‍ ജുബൈര്‍. ഉപാധികള്‍ അംഗീകരിച്ച് ജി.സി.സിയില്‍ ഖത്തര്‍ മടങ്ങിയെത്തണമെന്നാണ് താല്‍പര്യം. പക്ഷേ ഉപാധികളില്‍ വിട്ടുവീഴ്ചയില്ല. ഉപാധികള്‍ അംഗീകരിക്കും വരെ കാത്തിരിക്കുമെന്നും സൌദി വിദേശകാര്യ മന്ത്രി പറഞ്ഞു. ജമാല്‍ ഖശോഗി വധക്കേസ് പ്രതികളെ തുര്‍ക്കിക്ക് വിട്ടു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി ആവശ്യപ്പെട്ട ഒരു രേഖകളും തുര്‍ക്കി നല്‍കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ആര്‍ക്കും നല്‍കാം. കുറ്റക്കാരെന്ന് ബോധ്യപ്പെട്ടാല്‍ സൌദി നിയമപ്രകാരമുള്ള ശിക്ഷയാകും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍