തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമെന്ന് മന്ത്രി കടകംപള്ളി


ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ പി.സി ജോര്‍ജിന്റെ പ്രസ്താവനക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ എം.എല്‍.എ പിസി ജോര്‍ജ്. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ അഭിപ്രായപ്പെട്ടു. തന്ത്രിമാര്‍ അച്ചടക്കം പാലിക്കണമെന്നും, തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡില്‍ 60% ക്രിസ്ത്യനികളെന്ന് അവര്‍ വാദിക്കുന്നു. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്.ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ നട അടച്ചിടുന്നതു സംബന്ധിച്ച് തന്നോട് നിയമോപദേശം ചോദിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വംബോര്‍ഡ് തന്ത്രിയോട് വിശദീകരണവും ചോദിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് ശബരിമല തന്ത്രിയോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചതെന്ന് ഇക്കാര്യം സഭയില്‍ ഉന്നയിച്ച പി.സി ജോര്‍ജ് ചോദിച്ചു. ശബരിമല തന്ത്രിയോട് ബോര്‍ഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍