പെറ്റി കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സിറ്റിംഗ്

കൊല്ലം: ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനായി പിഴ അടച്ച് തീര്‍പ്പാക്കാവുന്ന കേസുകളില്‍ പിഴ ഇളവോടു കൂടി തീര്‍പ്പാക്കുന്നതിന് എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും പ്രത്യേക സിറ്റിംഗ് നടത്തും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ആഴ്ച്ചയില്‍ ഒരു ദിവസമായിരിക്കും പ്രത്യേക സിറ്റിംഗ് നടത്തുകയെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിരസ്തദാര്‍ അറിയിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിഒന്ന്, കോടതിരണ്ട്, ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലുമാണ് സിറ്റിംഗ്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(താത്കാലികം), പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിഒന്ന്, രണ്ട്, മൂന്ന്, കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പരവൂര്‍, ചവറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി , പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവടങ്ങളില്‍ എല്ലാ ശനിയാഴ്ച്ചകളിലും കൊല്ലം, കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിമൂന്നില്‍ ബുധനാഴ്ച്ചകളിലും കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിഒന്ന്, രണ്ടില്‍ വ്യാഴാഴ്ച്ചകളിലും പ്രത്യേക സിറ്റിംഗ് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍