കണ്ണൂര്‍ വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും. രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കാനുളള അന്തിമ ഒരുക്കത്തിലാണ് മട്ടന്നൂര്‍. വടക്കെ മലബാറിന്റെ. ആകാശ സ്വപ്‌നങ്ങള്‍ക്ക് ചിറകുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ഉദ്ഘാടനച്ചടങ്ങിനുളള അവസാന ഒരുക്കങ്ങളിലാണ് മട്ടന്നൂര്‍. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്നലെ നഗരത്തില്‍ നടന്ന വിളംബര ഘോഷയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്.പാലോട്ട് പളളിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മന്ത്രിമാരായ ഇ.പി ജയരാജന്‍,കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാളെ രാവിലെ 7.30ഓടെ ഉദ്ഘാടന വേദി ഉണരും.മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കേളികൊട്ട് അടക്കമുളള കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. 9.55ന് മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവര്‍ ചേര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദബിയിലേക്കുളള വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. പത്ത് മണിയോടെ മുഖ്യവേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ഒരു ലക്ഷത്തിലധികം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. ഇവരെ സ്വീകരിക്കാന്‍ വലിയ ക്രമീകരണങ്ങളാണ് മട്ടന്നൂരില്‍ ഒരുങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍