ഒരു കാറ്റില്‍ ഒരു പായ്ക്കപ്പലുമായി മൈഥിലി


സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മൈഥിലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയകുമാര്‍ പ്രഭാകരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍.' ജോയ് മാത്യു, പി. ബാലചന്ദ്രന്‍, സുനില്‍ സുഖദ, അര്‍ജ്ജുന്‍, ലക്ഷ്മി നാരായണന്‍, അപ്പുണ്ണി ശശി,വാസു, അന്‍സാരി, സാബു, ശരത്, ശ്രീജേഷ്, ശ്രീലക്ഷ്മി, ലാലി വിന്‍സെന്റ്, ഡോണി ജോണ്‍സണ്‍, ആശാ ശ്രീകാന്ത്,മാധുരി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
സണ്‍ ആഡ്‌സ് ആന്റ്ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്യാം പി.എസ്. എഴുതുന്നു. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ബിജി ബാല്‍, അഡോണ്‍ ഫെര്‍ണാണ്ടസ്, റോണി ഫിലിപ്പ്, ആനി അമിലി, സ്വാതി പ്രവീണ്‍ കുമാര്‍, നിഷാദ്. കെ. കെ എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു. പി. കെ, ഷൈന്‍ സി.സി, പി.ആര്‍.ഒ: എ.എസ്. ദിനേശ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍