പാര്‍ലമെന്റില്‍ പരാജയം, തെരേസാ മേ മന്ത്രിസഭ പ്രതിസന്ധികളുടെ ചുഴിയില്‍

ലണ്ടന്‍: തെരേസാ മേ മന്ത്രിസഭ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മൂന്നു തവണ പരാജയം നേരിട്ടൂ. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് വരുന്ന 'ബ്രെക്‌സിറ്റ്' മായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന് ലഭിച്ച നിയമോപദേശം പൂര്‍ണ്ണമായും മറച്ചുവച്ചു പാര്‍ലന്റിനെ അധിക്ഷേപിച്ചുവെന്നതിനാണ് എ.പി മാര്‍ വോട്ടിട്ട് പരാജയപ്പെടുത്തിയത്. ഇത് ചരിത്രത്തില്‍ ആദ്യ സംഭവമാണ്. ഈ ബ്രെക്‌സിറ്റ് തര്‍ക്കം പാര്‍ലമെന്റ് പ്രിവിലേജസ് കമ്മിറ്റിക്ക് വിട്ടു അല്പം കൂടി സമയം നേടാം എന്ന ഗവണ്‍മെന്റ് അനുരഞ്ജന ശ്രമവും പാര്‍ലമെന്റംഗങ്ങള്‍ വോട്ടിട്ട് പരാജയെപ്പെടുത്തിയിരുന്നു. ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് നിരസിച്ചാല്‍ തുടര്‍ന്ന് കരാര്‍ തയാറാക്കാന്‍ പാര്‍ലമെന്റിനെ ചുമതലപ്പെടുത്തുന്ന മറ്റൊരു വോട്ട് പാര്‍ലമെന്റ് പാസാക്കിയത് ഗവണ്‍മെന്റിന്റെ അടുത്ത പരാജയം ആയി. അങ്ങനെ ഒരേ ദിവസം മൂന്നു പ്രാവശ്യം ഗവണ്‍മെന്റിനെതിരെ പാര്‍ലമെന്റ് വോട്ടു ചെയ്തു.ന്യൂനപക്ഷമായ ഗവണ്‍മെന്റിനെ താങ്ങി നിര്‍ത്തിയിരുന്ന ഡ.യു.പി പാര്‍ട്ടിയും ഗവണ്‍മെന്റിനെതിരെ വോട്ടു ചെയ്തു.കൂടാതെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും 26 എം.പി മാര്‍ ഗവണമെന്റിനെതിരെ വോട്ടു ചെയ്തു. അങ്ങനെ 299 നെതിരെ 321 വോട്ടിനു ഈ ഭേദഗതി പാസാക്കി ഗവണ്‍മെന്റിനെ പരാജയപ്പെടുത്തി.അസത്യങ്ങളുടെയും, അര്‍ദ്ധ സത്യങ്ങളുടെയും പേരില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് വരാന്‍ ജനങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു രണ്ടു വര്ഷം മുന്‍പ് ജൂണ്‍ 23 നു. ഗവണ്‍മെന്റോ പ്രതിപക്ഷമോ ബ്രെക്‌സിറ്റ് ആവാശ്യപ്പെട്ടവരോ പ്രതീക്ഷിക്കാതിരുന്ന പ്രതിബന്ധങ്ങളാണ് എങ്ങനെ ഭദ്രമായി പുറത്ത് കടക്കാം എന്ന കാര്യത്തില്‍ തുടര്‍ന്ന് ഗവ നേരിട്ടത്. അതില്‍ നിന്ന് കര കയറാന്‍ രണ്ടു വര്‍ഷമെടുത്തു തയാറാക്കിയ ബ്രെക്‌സിറ്റ് കരാറാണ് ഇപ്പോള്‍ ചിന്നഭിന്നമായിക്കിടക്കുന്നത്.ലണ്ടനിലെ പ്രമുഖ ടെലിവിഷന്‍ ചാനല്‍ ആയ 'ചാനല്‍ 4' ഡിസം 2 നു 20,000 പേരില്‍ നടത്തിയ ദേശീയ സര്‍വെയില്‍ ഇപ്പോള്‍ ഹിത പരിശോധന നടത്തിയാല്‍ യൂറോപ്പില്‍ നില്‍ക്കാനായി 54% പേര്‍ വോട്ടു ചെയ്യുമെന്ന് പറഞ്ഞു. പുറത്ത് പോകാന്‍ വോട്ടു ചെയ്ത 105 പ്രാദേശിക കൗണ്‍സില്‍ പ്രദേശത്ത് ജീവിക്കുന്നവര്‍ ഇപ്പോള്‍ വോട്ടു ചെയ്യുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കാനേ വോട്ടു ചെയ്യൂ എന്നും പറയുകയുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍