വനിതാ ക്രിക്കറ്റ് ടീം കോച്ച് കപില്‍ ദേവ് പാനലില്‍


മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കാനുള്ള പാനലില്‍ കപില്‍ ദേവുള്‍പ്പെടെ മൂന്നുപേര്‍. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച കപിലിനൊപ്പം മുന്‍ ഓപ്പണര്‍ അന്‍ശുമാന്‍ ഗെയ്ക് വാദ്, മുന്‍ വനിതാ താരം ശാന്ത രംഗസ്വാമി എന്നിവരാണുള്ളത്. 20നാണ് ന്ന അഭിമുഖം നടക്കുക. 14ാം തീയതിവരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. അതേസമയം, സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ്) അംഗമായ ഡയാന എഡുല്‍ജി ഇന്ത്യന്‍ പരിശീലകനായി രമേഷ് പൊവാറിനെ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍