വിദ്യാഭ്യാസം നവോത്ഥാനത്തിന് കരുത്തു പകര്‍ന്നു: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കുറ്റ്യാടി: കേരളത്തിലെ നവോത്ഥാനത്തിന് കരുത്തും പിന്‍ബലവും പകര്‍ന്നത് കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കുറ്റ്യാടി ഐഡിയല്‍ കോളജിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമാ അത്തെ ഇസ്‌ളാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസിസ് അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ആര്‍ഇടി ചെയര്‍മാന്‍ റസാഖ് പാലേരി ആമുഖപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഒ.കെ. ഫാരിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി. സിദ്ദിഖ്, എസ്.പി.കുഞ്ഞമ്മത്, മൂസ കോത്തമ്പ്രം, സൈറബാനു, കിഴക്കയില്‍ ബാലന്‍, റീന, പി.പി. നാണു, എം.കെ. ഫാത്തിമ, എ. ബാലചന്ദ്രന്‍, കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍