ഏപ്രില്‍ മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വഴി ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

ഇന്‍ഡോര്‍ പ്രതിവാര എക്‌സ്പ്രസ് (ഏപ്രില്‍ ആറ് മുതല്‍), കോര്‍ബതിരുവനന്തപുരം (ഏപ്രില്‍ മൂന്ന്), തിരുവനന്തപുരംകോര്‍ബ (ഏപ്രില്‍ ഒന്ന്), ധന്‍ബാദ്ആലപ്പി (ഏപ്രില്‍ ഒന്ന്), ആലപ്പിധന്‍ബാദ് (ഏപ്രില്‍ ഒന്ന്) എന്നീ ട്രെയിനുകളും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ പ്രവേശിക്കുകയില്ല. ധന്‍ബാദ്ആലപ്പുഴ, ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസുകള്‍ക്ക് വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. ഉച്ചയ്ക്ക് 1.48 ന് വടക്കാഞ്ചേരിയില്‍ എത്തുന്ന ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ് (13351) 1.50 ന് യാത്ര തുടരും. വൈകുന്നേരം 3.15 ന് വടക്കാഞ്ചേരിയിലെത്തി ട്രെയിന്‍ 3.17 ന് യാത്ര പുനരാരംഭിക്കും. രാവിലെ 8.40 ന് വടക്കാഞ്ചേരിയിലെത്തുന്ന ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസ് (13352 ) രാവിലെ 8.42 ന് യാത്ര പുനരാരംഭിക്കും. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 10.16 ന് എത്തി, 10.18 ന് യാത്ര തുടരും. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരിക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍