നടി ലീന മരിയക്കെതിരെ ക്രിമിനല്‍ കേസുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി : തന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പ് ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ലീന മരിയ പോള്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.ഡിസംബര്‍ 15ന് വൈകിട്ടാണ് പനമ്പിള്ളി നഗറിലെ നെയില്‍ ആര്‍ട്ടിസ്ട്രി എന്ന പാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം നിറയൊഴിച്ചത്. നവംബര്‍ മൂന്നിന് അധോലോക സംഘത്തലവന്‍ രവി പൂജാരിയുടെ നിര്‍ദേശ പ്രകാരമാണെന്ന് വ്യക്തമാക്കി ഒരാള്‍ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് പലതവണ ഭീഷണി കോള്‍ വന്നെന്നും ലീനയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പ്പ് നടന്നതെന്നും തനിക്കും സ്ഥാപനത്തിനും പൊലീസ് സംരക്ഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍