പൊന്നോമനയുടെ കണ്ണടയുംമുമ്പ് അവനെ കാണാന്‍ ആ അമ്മ പറന്നെത്തി...

സാന്‍ ഫ്രാന്‍സിസ്‌കോ: ജന്മനാ മസ്തിഷ്‌കരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു വയസുകാരന്‍ അബ്ദുള്ള ഹസനെ കാണാന്‍ ആ അമ്മ പറന്നെത്തി. യെമനി പൗരയായ ഷൈമയ്ക്ക് മകനേ കാണാന്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ഇസ്‌ലാമിക് റിലേഷന്‍സ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലാണ് അവര്‍ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയത്. മസ്തിഷ്‌ക രോഗബാധയേത്തുടര്‍ന്ന് മരണത്തിന്റെ നൂല്‍പാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താന്‍ ഷൈമയ്ക്ക് സാധിച്ചിരുന്നില്ലെ. ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കായിരുന്നു ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നില്‍ മതിലു കെട്ടിയത്. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രചരിച്ചതു മുതല്‍ ഈ അമ്മയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈമയ്ക്ക് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ഇസ്‌ലാമിക് റിലേഷന്‍സ് യുഎസിലേക്കുള്ള യാത്രാനുമതി നല്‍കുകയായിരുന്നു. നിലവില്‍ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍