ശാസ്ത്രീയ പഠനം തീരുംവരെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിര്‍മാണം പാടില്ല: ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം:പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നടത്തുന്ന ശാസ്ത്രീയ പഠനം തീരുംവരെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിര്‍മാണം പാടില്ലെന്ന് റവന്യു വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. റോഷി അഗസ്റ്റിന്‍, പി.ജെ. ജോസഫ് തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.
ഈ സര്‍ക്കാരിന്റെ കാലത്ത് നവംബര്‍ 15 വരെ ദുരൂഹ സാഹചര്യത്തിലുള്ള 11 മരണങ്ങളും 10 തിരോധാനവും ഉണ്ടായെന്ന് മുഖ്യമന്ത്രി അറിയിച്ചു. 11 മരണങ്ങളില്‍ ഏഴെണ്ണവും നാല് തിരോധാനവും സിഐഡി, ക്രൈംബ്രാഞ്ച് എജന്‍സികള്‍ക്കും ഒരു കേസ് എന്‍ഐഎയ്ക്കും കൈമാറിയിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 476 വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കെ. ബാബുവിനെ മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലായി 1876 ഉദ്യോഗാര്‍ഥികള്‍ക്ക് അസിസ്റ്റന്റ് നിയമനത്തിന് ശിപാര്‍ശ നല്‍കിയതായി എം.കെ. മുനീറിനെ മുഖ്യമന്ത്രി അറിയിച്ചു. 
പ്രളയശേഷം സംസ്ഥാനത്ത് 56 എലിപ്പനി മരണങ്ങള്‍ സ്ഥിരീകരിച്ചതായി യു.ആര്‍. പ്രദീപിനെ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍