ഫാക്‌സ് മെഷീന്‍ വാങ്ങരുതെന്ന് ആരോഗ്യവകുപ്പ്

ലണ്ടന്‍: ആരോഗ്യവകുപ്പില്‍ ഫാക്‌സ് മെഷീനുകള്‍ വാങ്ങുന്നതു വിലക്കിക്കൊണ്ട് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് ഉത്തരവു പുറപ്പെടുവിച്ചു. ടെക്‌നോളജിയില്‍ കുതിച്ചു ചാട്ടമുണ്ടായിട്ടും ആരോഗ്യവകുപ്പില്‍ ഇപ്പോഴും 8000ത്തിലധികം ഫാക്‌സ് യന്ത്രങ്ങള്‍ ഉപയോഗത്തിലുണ്ടെന്നു റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ചൂണ്ടിക്കാട്ടി. നിലവിലുള്ള ഫാക്‌സിനു പകരം സെക്യൂര്‍ ഇമെയില്‍ പോലുള്ള സംവിധാനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണം. 2020 മാര്‍ച്ച് 31ന് ഫാക്‌സ് മെഷീനുകളുടെ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും ഉത്ത രവില്‍ നിര്‍ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍