ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സഹകരണ അടിസ്ഥാന നയം വേണമെന്ന് ആവശ്യം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ 2022ലേക്കുള്ള ഇലക്ട്രിക് വാഹന നയം രൂപീകരിക്കുകയും നികുതിയിളവും പൊതുവായ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും നയത്തില്‍ മാറ്റം വേണമെന്ന് വ്യവസായ ലോകം ആവശ്യപ്പെട്ടു. ഇരുചക്ര, മുച്ചക്ര, കാറുകളും അടക്കമുള്ള ചെറുകിട വാഹനങ്ങള്‍ക്കായി മാറ്റിവയ്ക്കാവുന്ന ബാറ്ററികള്‍ ഉള്‍പ്പെടുത്താമെന്നാണ് കേരളത്തിന്റെ നയത്തിലുള്ളത്. ഇതില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
ബാറ്ററി മാറ്റിവയ്ക്കുന്ന രീതി ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ വാറന്റിക്കും പ്രകടത്തിനും പ്രശ്‌നങ്ങളുണ്ടാക്കും. ലോകമെങ്ങും പരാജയപ്പെട്ട രീതിയാണിതെന്ന് കെ.പി.എം.ജി ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കിയിട്ടുണ്ടെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൈബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) ചൂണ്ടിക്കാട്ടി. സാധാരണ ബാറ്ററികള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുതിയ കണ്ടുപിടിത്തങ്ങളെയും ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ ലഭ്യമാക്കലിനെയും നിരുത്സാഹപ്പെടുത്തുമെന്നും സിയാം അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍