വനിതാ മതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ തുല്യതയും പുരോഗതിയും സരംക്ഷിക്കുന്ന അഭിമാന മതിലാണ് ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിതാമതില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.നിയമസഭയില്‍ പ്രതിപക്ഷത്തെ ഡോ.എം.കെ.മുനീര്‍ എം.എല്‍.എയുടെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വനിതാമതില്‍ വര്‍ഗ്ഗീയ മതിലാണെന്നായിരുന്നു മുനീര്‍ പറഞ്ഞത്.വെള്ളാപ്പള്ളിയും സി.പി.സുഗതനും തീര്‍ക്കുന്ന മതില്‍ നവോത്ഥാനമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുനീറിന്റെ പരാമര്‍ശം സഭയില്‍ ഭരണ പക്ഷ അംഗങ്ങളെ ചൊടിപ്പിച്ചു.ഇതോടെ സഭ ബഹളമയമായി. വസ്തുതകളറിയാതെ ഇത്തരം പ്രസ്താവനകള്‍ ഇറക്കരുതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ബഹളം മൂര്‍ദ്ധന്യത്തിലെത്തിയതോടെ സഭ തല്‍ക്കാലം നിര്‍ത്തി വെച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍