എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന ഉത്തരവ്: സാവകാശ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സാവകാശ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. നാലായിരത്തില്‍പരം ജീവനക്കാരെ പിരിച്ച് വിടണമെന്നാണ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് കോടതിയില്‍ നിന്നും വ്യക്തത തേടുമെന്നും അദ്ദേഹം പറഞ്ഞു. നാലായിരത്തില്‍പ്പരം എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇത്രയും ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിഎസ്‌സി ലിസ്റ്റില്‍ നിന്നുള്ള പുതിയ നിയമനങ്ങള്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍