കോണ്‍ഗ്രസ് നേതാക്കള്‍ രാജസ്ഥാനിലേക്ക്; പുതിയ തന്ത്രവുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലീഡ് തുടരുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ചു. നേരത്തെ ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയിട്ടും ഭരണം നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വേണുഗോപാലിനെ അടിയന്തരമായി രാജസ്ഥാനിലേക്ക് അയച്ചിരിക്കുന്നത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിയുവുമായി ചേര്‍ന്ന് ഭരണം പിടിക്കാന്‍ വേണുഗോപാല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍