സൗദി എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയും സൗദിയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നു


കോഴിക്കോട് :കരിപ്പൂരിന്റെ ശനിദശ മാറുന്നു. സൗദി എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യയും സൗദിയിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഫ്‌ലൈ ദുബായിയും കരിപ്പുരില്‍ നിന്നുള്ള സര്‍വ്വീസിനു ശ്രമം തുടങ്ങി. വൈകാതെ എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളും കരിപ്പൂരില്‍ തിരിച്ചെത്തുമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. സൗദി എയര്‍ലൈന്‍സ് ഡിസംബര്‍ അഞ്ചിന് കരിപ്പൂരില്‍ തിരിച്ചെത്താന്‍ ഇരിക്കെയാണ് വിമാനത്താവള ഉപദേശകസമിതി യോഗം നടന്നത്. സൗദിയുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് പിന്നാലെ വേറെയും കരിപ്പൂരില്‍ നിന്നുള്ള സര്‍വീസിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിമാനത്താവള ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു. ഫ്‌ളൈ ദുബായിയും കരിപ്പൂരില്‍ നിന്നുള്ള സര്‍വീസിനുള്ള തയ്യാറെടുപ്പിലാണ്. ഏറെ വൈകാതെ എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമായെങ്കിലും ജനുവരി മാസത്തോടെ മാത്രമെ ഉദ്ഘാടനം ചെയ്യപ്പെട്ടു എന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസറാവു അറിയിച്ചു. വിമാനത്താവള വികസനത്തിന് ഭാഗമായി മുന്‍വശത്ത് 15.25 ഏക്കര്‍ സ്വകാര്യ ഭൂമി ഉടന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമേ 137 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഇനി അക്വയര്‍ ചെയ്യാന്‍ ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍