പണിയേണ്ടത് സ്‌കൂളുകളും ആശുപത്രികളും, ക്ഷേത്രങ്ങള്‍ അല്ലെന്ന് കേന്ദ്രമന്ത്രി

പട്‌ന: സര്‍ക്കാര്‍ പണിയേണ്ടത് സ്‌കൂളുകളും ആശുപത്രികളുമാണ്, ക്ഷേത്രങ്ങള്‍ അല്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്‌വാഹ. എന്നാല്‍ ഉടന്‍ തന്നെ പറഞ്ഞതിന് ചെറിയൊരു തിരുത്തും അദ്ദേഹം വരുത്തി. ക്ഷേത്രങ്ങള്‍ പണിയുന്നതിന് ഞാന്‍ എതിരല്ല. പക്ഷെ അത് രാജ്യത്തെ നിയമ വ്യവസ്ഥയെ ബഹുമാനിച്ച് കൊണ്ടായിരിക്കണം. സമത്വത്തെ കുറിച്ച് വ്യക്തമായ വിവരണം ഇന്ത്യന്‍ ഭരണഘടനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരില്‍ കുഷ്‌വാഹയുടെ ആര്‍.എല്‍.എസ്.പിക്ക് രണ്ട് പ്രതിനിധികളാണുള്ളത്. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിലെ ബി.ജെ.പി നയത്തില്‍ കുഷ്‌വാഹക്ക് അസംതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സഖ്യ കക്ഷികള്‍ക്ക് സീറ്റ് വീതം വയ്ക്കുന്നതില്‍ ബി.ജെ.പി പക്ഷപാതം കാണിക്കുന്നുവെന്നാണ് പരാതി. മുന്‍പ് ബിഹാറിലെ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ അടിമകളാണ് സ്ഥലത്തെ ചില ബി.ജെ.പി നേതാക്കളെന്ന് ഉപേന്ദ്ര കുഷ്‌വാഹ അഭിപ്രായപ്പെട്ടിരുന്നു. അടുത്തയാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താനിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നതെന്നും ശ്രദ്ദേയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍